Monday 22 February 2016

ഡോ.സതീഷ്‌ നായര്‍

മനശാസ്ത്രജ്ഞന്‍

ഒരു “മനോഹരമായ നടക്കാത്ത സ്വപ്ന”മല്ല .
 ഒരു പൊങ്കാല സ്വപ്നം.
മനോഹരമായ ഈ തിരുവനന്തപുരത്തെ പൊടിപിടിപ്പിക്കാത്ത മലീമസമാക്കാത്ത അമ്മമാരെയും കുഞ്ഞുങ്ങളെയും കഷ്ടപ്പെടുത്താതെ ഒരു പൊങ്കാല.
ഇതൊരു വെറും “മനോഹരമായ നടക്കാത്ത സ്വപ്ന”മല്ല.
പ്ലാസ്റ്റിക്‌ ചവറുകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പോലെ,നഗരത്തെ പുകയില്‍ ചുട്ടുകരിക്കാത്ത പൊടിയില്മൂടാത്ത ശാന്തസുന്ദരമായ പ്രാര്‍ത്ഥനാനിരതമായ പൊങ്കാലയല്ലേ  ദേവിയും ഇഷ്ടപ്പെടുക.

 ഇന്ത്യ ആസ്തമയുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാനെന്നു വിദഗ്ധര്‍ പറയുന്നു.അന്തരീക്ഷ മലിനീകരമാണ് 30 ശതമാനം കുട്ടികളിലെങ്കിലും ആസ്തമയുണ്ടാക്കുന്നതെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ പറയുന്നു.കുട്ടികളിലെ സ്വഭാവ പെരുമാറ്റ വൈകല്യങ്ങള്‍ക്ക് ഒരു നിര്‍ണായകമായ സ്ഥാനം പല തരത്തിലുള്ള മലിനീകരന്നത്തിനാണ്
അമ്മയുടെ വയട്ടററലായിരിക്കുമ്പോള്‍ പ്രത്യേകിച്ചും
ലോകരജ്യങ്ങളെല്ലാം തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇതെല്ല്മറിഞ്ഞുകൊണ്ട് നമ്മള്‍ അന്ധന്‍മാരായി ജീവിക്കണോ.അതോ പുതിയ ലോകത്തേക്ക് കാല്‍വയ്പ്പ് നടത്തണോ.

പലത്തരത്തിലുള്ള സോളാര്‍ അടുപ്പുകള്‍ ഇന്നു വിപണിയില്‍ കിട്ടുമെന്ന് എത്രപേര്‍ക്ക് അറിയാം. പോരെങ്കില്‍ ആവശ്യപ്പെടുകയാണെങ്കില്‍ വളരെ ലളിതമായിഉപയോഗിക്കാവുന്ന തരത്തിലുള്ള സോളാര്‍ അടുപ്പുകള്‍ കമ്പനികള്‍ ഉണ്ടാക്കിത്തരും.കാരണം ലക്ഷക്കണക്കിന്‌ ആവശ്യക്കാര്‍ ഉണ്ടാകുമെന്നതിനാല്‍ കമ്പനികള്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് ഇതു നല്‍കാന്‍ തയാറാകും.
സര്‍കാര്‍ ഇത് ഗൌരവമായി എടുത്താല്‍ ചെറിയ സബ്സിഡി നല്‍കിയാല്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് പോലും ഇതു ലഭ്യമാകും..
അങ്ങനെയായാല്‍ കമ്പനിക്കു ലാഭം സ്ത്രീകള്‍ക്ക് ഗുണം.പോതുജനത്തിന്നു എന്നെന്നേക്കുമായി ഈ പൊടിയിലും,പുകയിലും നിന്ന് മുക്തി.
ഒരിക്കല്‍ വാങ്ങിയാല്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുകയും ചെയ്യാം.
നഗരസഭയ്ക്ക് ക്ലീനിംഗ്ജോലി ലാഭം.വല്ല ngo യെയും സമീപിച്ചാല്‍
കുറേപേര്‍ക്കെങ്കിലും ഇത് സൗജന്യമായി സംഘടിപ്പിക്കാം.
ഇതു നടപ്പിലാക്കാനുള്ള ഇശ്ച്ചാ ശക്തി ഭരണാധികാരികള്‍ കാണിച്ചാല്‍ മാത്രം മതി.
.നമ്മുടെ കവയത്രി സുഗതകുമരിടീച്ചര്‍ ഇതു ഇഷ്ടപ്പെടുമെന്നു വിചാരിക്കാം.പിന്നെ ബാക്കിയുള്ളത് ശബ്ദമലിനീകരനമാണ്.അതിനു റസിടന്‍സ് അസോസിയേഷന്‍കള് മാത്രം വിചാരിച്ചാല്‍ മതി.
.
അമ്പല ട്രസ്റ്റ്‌ ഈകാര്യത്തില്‍ തല്പര്യമെടുക്കുകയും ജനങ്ങള്‍ മനസ്സിലാക്കിസഹകരിക്കുകയും ചെയ്താല്‍ ഇതു പരിപൂര്‍ണ വിജയമാകും
ലോകത്തെ എറ്റവും വലിയ ഈ പൊങ്കാല മഹോത്സവത്തെ നമ്മള്‍ ഹരിതാഭമാക്കിയാല്‍ അത് തിരുവനന്തപുരത്തിനു പുതിയൊരു തിലകക്കുറിയും ലോകഭൂപടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവവുമായി മാറും. അമ്മമാരേ,സഹോദരിമാരെ,ഇത് നിങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാന്നു.ആയതിനാല്‍ ശബ്ദമുയര്‍ത്തു ശ്രമങ്ങള്‍ നടത്തു.

Wednesday 14 October 2015

കു ട്ടി ക ളു ടെ രക്ഷ യ്ക്ക് മനശാ സ്ത്ര ജ്നന്റെ അപേക്ഷ

ധാരാളം കുട്ടികളിലെ സ്വഭാവ പെരുമാറ്റ വൈകല്യങ്ങൾ പലതരം അംഗീക്രിത ഭക്ഷണങ്ങളിൽ നിന്നുതന്നെ കടന്നുകയറുന്നുണ്ടെന്നു ണ്ടെന്നു ഒരുവലിയവിഭാഗം വിദഗ്ധരും പഠനങ്ങളും പറയുന്നു .
പല ഭക്ഷണങ്ങളും ഒഴിവാക്കുകയോ പകരം ചിലതുകഴിക്കുകയോ ചെയ്യുന്നത് പലകുഴപ്പങ്ങളും കുറയ്ക്കാനോ പൂർണമായും ഇല്ലാതാക്കാനോ തന്നെ സഹായിക്കുന്നതായി ക്കണ്ടിരിക്കുന്നു .ഉദാ -പഞ്ചസാരയും മധുരം അധികമുള്ള ചില വസ്തുക്കളുo ,പാല് ,പാലുല്പന്നങ്ങൾ എന്നിവ തുടർച്ചയായി ഉപയോഗിക്കുന്ന തു ഒഴിവാക്കിയ പ്പോൾ പ്രശ്നങ്ങളുള്ള കുറേക്കുട്ടികൾ അതില്നുന്നുരക്ഷപ്പെട്ടുതുടങ്ങി .

ഈ മനശാസ്ത്രജനെ സമീപിച്ച ഒരുവിഭാഗം രക്ഷകര്താക്കളും കുട്ടികളും ഈ വിദ്യയും മനശാസ്ത്ര വിദ്യയും ചേർത്തപ്പോൾ വളരെ നല്ല ഫ ലമാണ് ഉണ്ടായതു.ഇത് കുടാതെ ചില പോഷകവസ്തുക്കളും വിറ്റാമിനുകളും കു‌ടി നൽകിയാൽ കൂടു തൽഗുണമാണ് ഉണ്ടാകുക. ഉദാ ഒമേഗ 3 പലതിനെയും മെച്ച പ്പെടുത്തു ന്ന ഒരു ഒറ്റമൂലി യാണ് എന്നുപറയാം .

പ ണ്ടുകാലത്ത് കുട്ടികൾക്ക് ധാരാളം മീൻ ഗുളികകൾ നല്കിയിരുന്നതായി അമ്മൂമ്മ മാർ പറഞ്ഞുകേട്ടിട്ടുണ്ട് .ശര്ക്കരയും അവിലും മറ്റും ധാരാളം കുട്ടികൾ കഴിച്ചി രുന്നു .അന്ന് ഇത്രമാത്രം ബേക്കറി ഐറ്റംസ് തിന്നാൻ കിട്ടിയിരുന്നില്ല അങ്ങനെ ആ  തലമുറ ഏറെക്കുറെ ഇതിൽനിന്നൊക്കെ രക്ഷപ്പെട്ടു . പുതിയ കുഞ്ഞുങ്ങൾ വിഷഭക്ഷണത്തിന് അടിമകള യികൊണ്ടിരിക്കുന്നു .
അതുപോലെതന്നെയുള്ള പുതിയ കാലത്തിന്റെതായ പുതിയ പ്രശ്നമാണ് electronic screen syndrome എന്ന് വിളിക്കപ്പെടുന്ന അമിതമായ മൊബൈല്‍ കമ്പ്യൂട്ടര്‍ ഉപയോഗം.അമിതമായതും തുടര്‍ച്ചയായുമുള്ള ഉളള ഉപയോഗം nervous stress ഉണ്ടാക്കുന്നു എന്ന് ചില പഠനങ്ങള്‍ പറയുന്നു

കണക്കുകൾ കാണിക്കുന്നത് ജനിക്കുന്നകുട്ടികളിലെല്ലംതന്നെ ഏതെങ്കിലുംതരത്തിലുള്ള അലെർജികൾ ,അസ്തമ ,ഹൈപ്പെറാ ക്റ്റി വിറ്റി ,അമിതവണ്ണം ,ഓട്ടിസം ,പഠന വൈകല്യങ്ങൾ എന്നിവയെല്ലാം റോക്കറ്റ് മാതിരി കൂടിക്കൊണ്ടിരിക്കുന്നു എന്നാണ്.
ഭക്ഷണതത്തി നു പുറമെ വായു,വെള്ളം ,മരുന്നുകൾ ഇവയെല്ലാം നമുക്ക് ഇഷ്ടം പോലെ വിഷം തരുന്നു .ഇതിനു പരിഹാരം ഒന്നേയുള്ളൂ കഴിയുന്നിടത്തോളം 
നമുക്കിനങ്ങുന്ന ഭക്ഷനമേതെന്നു മനസിലാക്കുക രോഗം ബാധിച്ചവരെ ടോക്സി ഫ്രീ ആക്കാനുള്ള രീതികൾ  ആദ്യം പാലിക്കുക.ഉദാഹരണം വിറ്റമിന്‍ C അടങ്ങിയ ഭക്ഷണങ്ങളും അല്ലെങ്കില്‍ വിറ്റമിന്‍ c ഗുളിക തന്നെ കഴിക്കാവുന്നതാണ്.കുടാതെ vitamin E,multivitamins,magnesium,zinc എന്നീ മിനെരലുകള്‍ വളരെ പ്രയോജനം ചെയ്യും.

എന്നാൽ നമ്മുടെ മുഖ്യധാരാ ചികിത്സകരാ രും ഇതിനെ കേട്ടഭാവം നടിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല .ചിലരൊക്കെ പുഛിചു തള്ളുകയും ചെയ്യുന്നു.എന്തിന് ? മരുന്നുകമ്പനികൾക്ക് ഈ കുട്ടികളെ രക്ഷിക്കാൻ കഴിയില്ല .എന്നാലും അവരെ വെറുതെ വിടില്ല എന്നതാണ് കഷ്ടം.
      Dr.Satheesh Nair.S    MPhil M &SP, PhD,Dip.Edu.Counselling (NCERT)Cert. Nutrition&Mental health (ceu,USA). Clinical Psychologist, Govt.Health Services
9447046768 /  9497257683

Tuesday 13 October 2015

Dr. Satheesh Nair .മനശാസ്ത്രജ്ഞന്‍

ചില ചര്‍ച്ചകളിലും പ്രസ്താവനകളിലുമൊക്കെ
അടുത്തകാലത്ത്‌ കാണാനിടയായ ചില 

"വിദഗ്ധ"വെളിപ്പെടുത്തലുകളാണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.(ഉദാ-സുഹൃത്ത്‌ .com)  

വെറും ഇക്കിളി ചര്‍ച്ചകളാന്നെന്ന് തോന്നുമെങ്കിലും അതു 

പലരെയുംതെറ്റായി സ്വാധീനിക്കാം.അവയിലെ ഒരു പ്രധാന കാര്യം സ്ത്രീയുടെ ഇക്കാര്യത്തിലെ
 താല്പര്യമില്ലായ്മ,സഹകരണമില്ലായ്മ എന്നിവ പുരുഷനെ പരസ്ത്രീഗമനത്തിനു പ്രേരിപ്പിക്കുന്നു എന്നതാന്ന്. ധാരാളം പുരുഷന്മാര്‍ അതുഅനുകൂലിച്ചും ആസ്വദിച്ചും കമന്റ് ചെയ്തിട്ടുണ്ട്
മറ്റൊരു ശ്രദ്ധേയമായ വാര്‍ത്ത‍ വാട്സപ്പുകള്‍ കുടുംബങ്ങളെ തകര്‍ക്കുന്ന ആപ്പുകളായി മാറുന്നുവെന്നതാണ്.ഒരേസമയം പല പരബന്ധങ്ങള്‍ ഈ ആപ്പിലുടെ ഉണ്ടാകുന്നതായുള്ള സര്‍വ്വേ (മാതൃഭൂമിവാര്‍ത്ത‍).


മനശാസ്ത്രജ്ഞന്‍ നാളേറെയായികണ്ടുകൊണ്ടിരിക്കുന്ന പല കേസുകളിലും പലഭര്‍ത്താക്കന്മാരും നിസ്സാര കാരണങ്ങളാലോ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഊരാന്‍വേണ്ടിയോ  സ്ത്രീകളെയും കുട്ടികളെയും പോലുംഉപേക്ഷിച്ചു പോകുന്നത് കാന്നുന്നു.
ഭാര്യകിടപ്പറയില്‍ സഹകരിക്കുന്നില്ല എന്ന് എളുപ്പത്തില്‍ പറയാം.ഭൂരിപക്ഷം ഭാര്യമാരും തെളിവെടുപ്പിന് നിന്നുകൊടുക്കില്ല എന്ന്  പുരുഷനു നന്നായി അറിയാവുന്നതുകൊണ്ടാണിത്
അവള്‍ എന്തുകൊണ്ട് സഹകരിക്കുന്നില്ല എന്ന്കൂടെ ചോദിക്കേണ്ടിയിരിക്കുന്നു.
ദാ കിടക്കുന്നു കാരണങ്ങള്‍.
പുരുഷന്‍ അവനു വേണ്ടതൊക്കെ ചെയ്തു കൂര്‍കം വലിച്ചുറങ്ങുന്നു.

അവള്‍ക്കു എന്താ വേണ്ടത് എങ്ങനെയാന്ന് അവളെ രതിയിലേക്ക് നയിക്കേണ്ടത് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടോ എന്നൊന്നുംപലരുംഅന്വേഷിക്കാറില്ല.
അവള്‍പ്രത്യേക താല്പര്യങ്ങള്‍ പ്രകടിപ്പിക്കുക മുന്‍കൈഎടുക്കുകഎന്നിവയൊക്കെ യുണ്ടായാല്‍അവഗണിക്കപ്പെടുകയോ,വ്യാഖ്യാനിച്ച്മോശക്കാരിയാക്കുകയോ ചെയ്യാം.അതുപേടിച്ചു അവള്‍ ഒന്നും പ്രകടിപ്പിക്കാറില്ല.അല്ലെങ്കില്‍ ഇതൊന്നും പ്രകടിപ്പിക്കാനറിയില്ല എന്നതുമാവാം.
ഇത്തരം കാരണങ്ങളുംവീട്ടുജോലികളും കുട്ടിയെനോക്കലും എല്ലാം അവളുടെ താല്പര്യങ്ങള്‍ കെടുത്തിക്കളയുന്നവയാകാം.

പല സര്‍വേകളും കാണിക്കുന്നത് സ്ത്രീകള്‍പുരുഷന്മാരുടെ വിക്രിയകളില്‍ സംതൃപ്തരല്ലെന്നാണ്.എന്ന്‍പറഞ്ഞ് അവരില്ഭൂരിഭാഗവും പുരുഷന്മാരെയും കുഞ്ഞുങ്ങളെയും വിട്ടുപോകാനോ തളളിപ്പറയാനോ മുതിരുന്നില്ല.
കാരണം കുടുംബജീവിതത്തെ ഗൌരവത്തോടെ കാണുന്നവരും ലൈ൦ഗികതക്കപ്പുറത്തു സ്വന്തം പുരുഷനെയും കുട്ടികളെയും സ്നേഹിക്കുന്നത്കൊണ്ടും ആന്ന്.

വിവാഹബാഹ്യ ബനധം കൂടുതലും പുരുഷന്മാരില്‍ തന്നെയാന്നു.അതിന്നു അവര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ കിട്ടുന്നതും സ്ത്രീയെ അപേക്ഷിച്ച് കൂടുതല്‍ സ്വാതന്ത്രരാനെന്ന്ന്നുള്ളതും മാത്റമല്ല കാരന്ണങ്ങള്‍.വ്യക്തിത്വപ്രശ്നങ്ങള്‍,വൈകല്യങ്ങള്‍,മദ്യപാനം തുടങ്ങിയവയെല്ലാംകൂട്ടിനുണ്ടാകും.പെണ്ണിനെ അപേക്ഷിച്ച് ആണിന് പല പരരതിയ്ക്ക്( multiple partner)ജന്മവാസനതന്നെ ഉണ്ടെന്നും പറയപ്പെടുന്നു.

ലൈംഗികബന്ധങ്ങളിലെങ്കിലുംതുല്യപങ്കാളിത്തവുംപരസ്പരം അറിയാനുള്ള അനുഭവിക്കാനുള്ള ശ്രമവും ആനന്ദകരമായ ജീവിതത്തിലേക്കുള്ള വഴികളാന്ന്.ഇതിനു കഴിയാത്തവര്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ,മറ്റെയാളിനെ പഴി പറയാതെ ശാസ്ത്രീയമായ മാര്‍ഗം തേടണം

m.com

Dr. Satheesh Nair.S. MPhil M &SP, PhD,Dip.Edu. Counselling (NCERT)Cert. Nutrition      &Mental health (ceu,USA). Clinical Psychologist, Govt.Health Services
9447046768 / 9497257683.